മുറ്റത്തുചിക്കിചികയുന്ന കോഴിപ്പിടയേയും കുഞ്ഞുങ്ങളെയും നോക്കി കുട്ടൻ കുറേ നേരമായി ഇരിക്കുന്നു. തള്ളക്കോഴി കരികില്ക്കിടയിലെല്ലാം ചിക്കിച്ചികഞ്ഞ് കുഞ്ഞുങ്ങക്കിട്ടുകൊടുക്കുന്നു. പക്ഷെ ഒന്നുപോലും ആ തള്ളക്കോഴിയുടെ വയറ്റിലേക്കു പോയതായിക്കണ്ടില്ല. പുഴുക്കളെയും പ്രാണികളെയുമിങ്ങനെ തപ്പി പെറുക്കിയെടുക്കുമ്പോഴും തള്ളക്കൊഴ്യുടെ കണ്ണുകൾ നാലുപാടും പായുന്നുണ്ടായിരുന്നു. വല്ല പരുന്തോ കുറുക്കനോ മറ്റോ വരുന്നുണ്ടോ? അതിനിടയ്ക്കതാ രണ്ടു കുഞ്ഞുങ്ങൾ ഒരു പുഴുവിനായി തല്ലുകൂടുന്നു. അവരുടെ വഴക്കു തീർക്കലും അതിനൊപ്പം തന്നെ തീർന്നു. വയറു നിറഞ്ഞ ചില കുഞ്ഞുങ്ങൾ ഒന്നു തലചായ്ക്കനിടം തേടി. അവസാനമാവൽ ചിക്കിചികഞ്ഞ കരികിലകൽക്കിടയിൽ ഒന്നുകൂടി നോക്കി. രണ്ടു മൂന്നു പുഴുക്കളെക്കിട്ടി.
"ങ്ഹാ അതു മതി !"
അവൾ വീണ്ടും തൻറെ കുഞ്ഞുങ്ങളുടെയടുത്തെയ്ക്കു നടന്നു.
"ങ്ഹാ അതു മതി !"
അവൾ വീണ്ടും തൻറെ കുഞ്ഞുങ്ങളുടെയടുത്തെയ്ക്കു നടന്നു.
No comments:
Post a Comment