Wednesday, 25 March 2015

Marriage

പരിണയം
******************
എൻ പാതി പകുത്തൊരു പതിവ്രതയെ നിന്നെ
പ്രാണനെന്നല്ലാതെന്തു വിളിപ്പു ഞാൻ
പരിണയമെത്രയപാരമെന്നാദ്യമായ്
യെന്നിലെയെന്നോട് ചൊല്ലി ഞാനാദ്യമായ്
"നീയുണ്ണായ്കിലു മൂട്ടണമിവളെ
നീയുടുക്കായ്കിലുമുടുപ്പിക്കണമിവളെ "
ഊട്ടിയതുമുടുപ്പിച്ച്തും നീയല്ലെ പ്രിയേ -
യെന്റെയുറവ വറ്റിയ ജീവിതത്തെ
നിൻ മധുരമൊഴിയാലെന്നിലിത്തിരി
നന്മയുടെ വിത്തുകളിട്ടതിനെ
നിൻ താങ്ങാൽ, തണലാൽ തലോടലാൽ
ജലവും വളവുമേകി വളർത്തിയിന്നതീ
ഞാനായി മാറിയെൻ
പുതുജീവിതത്തിൻ നാമ്പു നീട്ടി
പേടിയില്ലോട്ടുമിനി നീയെന്റെ -
യരികിലെന്നാലീ ജീവിതം ജീവിച്ചു തീർക്കാനായ്

Losing Friendship

It is often thought by one of the friends that ‘the other may not like to be disturbed’ and so we don’t call, or sms. Even after a few...